ട്രെയിന് മന്ദമായി നീങ്ങിക്കൊണ്ടിരുന്നു, റിസര് വേഷന് ഇല്ലാത്ത കമ്പാര്ട്ട്മെന്റായതിനാല് ഇരിക്കാനും ഒന്നും സ്ഥലമില്ല., ഞങ്ങള് ത്രിശ്ശൂര് വരെ നിന്നു സ്ഥലം കിട്ടുമെന്നു കരുതി ആള്ക്കാര് കൂടുന്നതല്ലാതെ ഇറങ്ങുന്നില്ല. പിന്നെ ഞാനും അമ്മയും തലര്ന്നു തറയില് ഇരുന്നു. പിന്നെ എപ്പോഴൊ ഞങ്ങള് ആ തറയില് എല്ലാവരുടെയും ചവിട്ടുകൊണ്ടു കിടന്നു ഉറങ്ങിപ്പോയി. പിന്നെ ഉണര്ന്നത് തലശ്ശേരി ആയപ്പോഴാണു. അപ്പോള് സമയം ആറു മണി പിന്നെ ഞങ്ങള് അവിടെ ഇറങ്ങി. ഒരു ചായ കുടിച്ചു. പ്രൈവറ്റു ബസില് വീണ്ടും യാത്ര. ഇരിട്ടി എന്ന മലയോര ഗ്രാമം. അവിടെ നിന്നും ജീപ്പില് പിന്നെയും കൂട്ടുപുഴ എന്ന സ്ഥലം, ഒരു മധ്യതിരുവിതാംകൂര് അന്തരീക്ഷം തന്നെ കാര്ഷിക മേഖലയാണവിടം, വനത്തോടു ചേര്ന്നു കയ്യടക്കിയും പകുതി കയ്യേറിയും അല്പ്പം പട്ടയവും ഒക്കെയായി ഒരു ക്രിസ്ത്യന് കുടിയേറ്റ മേഖല! സ്ഥലം പണ്ടു നക്സലയിറ്റുകാരുടെ ഈറ്റില്ലം ആയിരുന്നു ഇപ്പോള് അസ്സല് കാര്ഷിക ഗ്രാമം. പോലീസ് സ്റ്റേഷന് ഉള്ളതു മൈലുകള്ക്കകലെ ഇരിട്ടിയില്. കോടികളുടെ മലയോര വിഭവങ്ങള് വില്ക്കുന്ന സ്ഥലം അവിടെ അമ്മയുടെ മാവന് ഞങ്ങളെ ജീപ്പു നില്ക്കുന്ന കവലയില് തന്നെ ഉണ്ടായിരുന്നു കാലത്തെ തന്നെ പട്ടയടിച്ചിട്ടാണു നില്പ്പു. അയാളെ കണ്ടപ്പോഴെ ഒരു വശപ്പിശകു എനിക്കു തോന്നി. പിന്നെ അമ്മയുടെ മാവനല്ലെ. അയാള് അവിടെ നിന്നും വീണ്ടു ഒരു ജീപ്പു പിടിച്ചു. മുള്ളുമുരടു മൂര്ഖന് പാമ്പും കല്ലു കരടു കാഞ്ഞിരക്കുറ്റിയും മാത്രമുള്ള ഒരു കൊല്ലിയിലെക്കു തിരിച്ചു. ഞങ്ങള് മാവന്റെ വീട്ടില് എത്തിയപ്പോള് മണി രണ്ടായി. വല്ലാത്ത വിശപ്പും ക്ഷീണവും ഞങ്ങളെ തളര്ത്തിയിരുന്ന
ു. പുല്ലുമേഞ്ഞ ഒരു കുടില് ചുറ്റും പുല്മേടുകള്, ഒരു പശുതൊഴുത്തു, വലിയ മരങ്ങള് ,റബ്ബര്, കാട്ടുമരങ്ങള് ഇങ്ങിനെ വല്ലാത്ത ഒരു വിജനമായ സ്ഥലം, ഈ മാവന് എങ്ങിനെ ഇവിടെ വന്നു പറ്റി, കേരളത്തിന്റെ ഭാഗമെന്നു പറയാന് യാതൊന്നുമില്ലാത്ത ഒരു സ്ഥലം. വലിയ പാറക്കെട്ടുകള് എല്ലായിടത്തും കാണാം.
അമ്മ മാവനോടു ഞങ്ങളുടെ കഷ്ടതകളെ പറ്റി പറഞ്ഞു. വല്യപ്പച്ചന്റെ കാര്യം ഒന്നും മിണ്ടിയില്ല. എല്ലാം കേട്ടിട്ടു മാവന് പറഞ്ഞു ‘ ഇവിടൊക്കെ നല്ല സ്ഥലം ഇഷ്ടം പോലെ വാങ്ങാന് കിട്ടും, ചുളുവിലക്കു ഈയിടെ പാലായീന്നു വന്ന ഒരു പാര്ട്ടി വില്ക്കാനിട്ടിരിക്കുന്ന ഒരു സ്ഥലമുണ്ട,് കണ്ടാല് കണ്ണെടുക്കത്തില്ല, അത്ര സുന്ദരമായ ഒരു ഇടം, ഒരു അമ്പതിനായിരം രൂപക്കു അതു ഞാന് നിങ്ങള്ക്കു വാങ്ങിച്ചു തരാം, പിന്നെ കൊല്ലപണി ഒന്നും വേണ്ട റബ്ബറിന്റെ കറ മാത്രം മതി സുഖമായി കഴിയാന് ഇതൊക്കെ കേട്ടപ്പോള് അമ്മക്കു സന്തോഷമായി. ബാങ്കിലുള്ള പണം എടുത്തു ഇവിടെ സ്ഥലം വാങ്ങി സുഖമായി താമസിക്കാമെന്നു അമ്മ തീരുമാനിച്ചു. മാവ ഞ്ങ്ങള്ക്കു വേറേ ആരുമില്ല. നല്ല ഒരു സ്ഥലം നോക്കി എനിക്കു വാങ്ങിത്തരണം. നല്ല അയലുകാരും ഒക്കെയുള്ള ഒരു സ്ഥലം! ഞങ്ങള്ക്കാരുമില്ല മാവന് അല്ലാതെ അമ്മ പറഞ്ഞു
‘നീയൊന്നു ചുമ്മാതിരിയെടി മോളെ മാവന് ഇല്ലെ, നല്ല കണ്ണായ വസ്തു നല്ല ചുറ്റുവട്ടം, വളരെ ചുരുങ്ങിയ വില , പ ിന്നെന്തോ വേണം, നിങ്ങളു വല്ലതും കഴിച്ചിട്ടു ഒന്നു മയങ്ങ് വൈകുന്നേരം പോയി ആ സ്ഥലം കാണാം.
Comments